ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ഭരതനാട്യം അരങ്ങേറ്റം
Posted On
date_range Updated On
date_range ക്ലാസിക്കൽ നൃത്തത്തിൽ അരങ്ങേറ്റം
മനാമ: മൂന്ന് വിദ്യാർഥികളുടെ ഭരതനാട്യം അരങ്ങേറ്റം ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു. ഗുരു ലേഖ ശശിയുടെ ശിഷ്യകളായ ആത്മിക ശൈലേഷ്, ഇഷാനി പുന്നൻ, സാറാ ജോജി എന്നിവരാണ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചത്. ചടങ്ങിൽ െഎ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥിനിയാണ് ആത്മിക ശൈലേഷ്. ഇഷാനി പുന്നൻ, സാറാ ജോജി എന്നിവർ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.