Posted On
date_range Updated On
date_range ഉംറക്ക് പോകും വഴി ബഹ്റൈൻ വിമാനത്താവളത്തിൽ മരിച്ചു
മനാമ: ഉംറക്ക് പോകുകയായിരുന്ന കൊല്ലം സ്വദേശി ബഹ്റൈൻ വിമാനത്താവളത്തിൽ മരിച്ചു. നിലമേൽ സ്വദേശി ഷഹന മൻസിലിൽ അബ്ദുൽ ഹഖീം (69) ആണ് മരിച്ചത്. ഇന്നലെ ഉച്ച 12.30ഒാടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വന്ന ‘ഗൾഫ് എയർ’ വിമാനത്തിലാണ് ബഹ്റൈനിലിറങ്ങിയത്. ഇവിടെ നിന്നുള്ള കണക്ഷൻ വിമാനത്തിൽ ജിദ്ദക്ക് പോേകണ്ടതായിരുന്നു. ഇറങ്ങി ലോഞ്ചിൽ വിശ്രമിക്കുേമ്പാൾ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഷൈല ബീവി ഒപ്പമുണ്ടായിരുന്നു. ഖത്തറിലുള്ള മകൻ നുജൂം ഇന്ന് ബഹ്റൈനിലെത്തും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മകൾ: ഷഹന. ഭാര്യയും ഇന്ന് നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.