Posted On
date_range Updated On
date_range ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം ചെയ്തു
മനാമ: ജി.എഫ്.എൽ കാർഗോ ഇൻഡോ റൈഡേഴ്സ് ബഹ്റൈൻ ക്രിക്കറ്റ് ക്ലബിന്റെ ജഴ്സി പ്രകാശനം ഗുദൈബിയ കപ്പാലം റസ്റ്റാറന്റിൽ നടന്നു. ശൈഖ് ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗിലേക്കുള്ള ജഴ്സി, ടൈറ്റിൽ സ്പോൺസറായ ജി.എഫ്.എൽ കാർഗോ പ്രതിനിധികളായ മാധവൻ (ഫൈനാൻസ് കൺട്രോളർ), ഉനൈസ് (എക്സ്പോർട്ട് മാനേജർ), കോ സ്പോൺസറായ കാമ്പസ് കലക്ഷൻ പ്രതിനിധി റഫീഖ്, ടീം ക്യാപ്റ്റൻ ജംഷീർ, വൈസ് ക്യാപ്റ്റൻ ജസീർ അഹമ്മദ്, മാനേജർ ഫയാസ്, കോഓഡിനേറ്റർ ദീപേഷ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ക്ലബ് സീനിയർ മെംബർ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.