Posted On
date_range Updated On
date_range കോവിഡ് മരണം: സംസ്കാര നടപടിക്രമങ്ങളിൽ മാറ്റംവരുത്തണമെന്ന് ഐ.സി.എഫ്
മനാമ: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ സംസ്കാരത്തിൽ നിലവിലുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തണമെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യവാന്മാരായ ആളുകള്‍ക്ക് മുൻകരുതലുകൾ സ്വീകരിച്ചു മൃതദേഹങ്ങളില്‍ മതാചാര പ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ രാജ്യത്തെ കോവിഡ് പ്രോട്ടോകോളില്‍ ഭേദഗതി വരുത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും സംഘടന കത്ത് അയച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.