വിദ്യാർഥിയെ സ്കൂൾ ചെയർമാൻ അലി ഹസൻ അഭിനന്ദിക്കുന്നു
മനാമ: അൽനൂർ ഇന്റർനാഷനൽ സ്കൂൾ കിൻഡർ ഗാർട്ടൻ വിഭാഗത്തിന്റെ ബിരുദദാനച്ചടങ്ങ് സ്കൂളിൽ നടന്നു. ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി ഹസൻ മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ ഹലൈവ, വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഹകീം അൽഷെർ, അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സയ്യിദ് അദ്നാൻ അഹമ്മദ്, റമീൻ നൗമാൻ, ജൂദ് മുഹമ്മദ് യൂസിഫ്, ലാമർ മുഹമ്മദ് ഹുസൈൻ, സൈൻ സയ്യിദ് അബ്ബാസ്, റീത്തൽ സമേഹ് ഒത്മാൻ, ജൂദ് ജാസിം മുഹമ്മദ്, ഫൈറൂസ് അഹമ്മദ് മുഹമ്മദ് എന്നിവർ അറബിയിലും ഇംഗ്ലീഷിലും സ്വാഗതമാശംസിച്ചു. 750 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ഇനി അവർ സ്കൂളിലെ ബ്രിട്ടീഷ്, ബഹ്റൈൻ, സി.ബി.എസ്.ഇ വിഭാഗങ്ങളിലെ ആദ്യ വർഷങ്ങളിലേക്കു മാറും. കുട്ടികൾ ഇംഗ്ലീഷിലും അറബിയിലും ഗാനങ്ങളും ആലപിച്ചു.
അൽനൂർ ഇന്റർനാഷനൽ സ്കൂളിൽ കിൻഡർ ഗാർട്ടൻ പൂർത്തിയാക്കിയ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.