1. ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷക്കീബ് വലിയ പീടികക്കലിൽനിന്ന് ഡോ. അനസ് മുഹമ്മദും കുടുംബവും റെയ്നി നൈറ്റ് ടിക്കറ്റ് ഏറ്റുവാങ്ങുന്നു-- 2. ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങലിൽനിന്ന് പി.പി. ജാഫർ റെയ്നി നൈറ്റ് ടിക്കറ്റ് സ്വീകരിക്കുന്നു
'റെയ്നി നൈറ്റി'ന് ആശംസയുമായി അമാദ് ഗ്രൂപ്
മനാമ: ഗൾഫ് മാധ്യമം 'റെയ്നി നൈറ്റ്'സംഗീത പരിപാടിക്ക് ആശംസയുമായി അമാദ് ഗ്രൂപ്പും. നീണ്ടകാലത്തെ ഇടവേളക്കുശേഷം ബഹ്റൈനിൽ എത്തുന്ന ഈ സംഗീതവിരുന്നിനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ പറഞ്ഞു. പരിപാടിക്ക് എല്ലാവിധ ആശംസ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹാതുര ഗാന വിസ്മയങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും ബഹ്റൈന്‍ പുതിയൊരു അനുഭവമായിരിക്കും. മെന്റലിസത്തിന്റെ മാന്ത്രികതയുമായി ആദി കൂടി ചേരുന്നതോടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു രാവായിരിക്കും 'റെയ്നി നൈറ്റ്' സമ്മാനിക്കുക. മേയ് 27ന് ക്രൗൺ പ്ലാസ ഹോട്ടലിലാണ് റെയ്നി നൈറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.