Posted On
date_range Updated On
date_range കാൻസർ രോഗികൾക്ക് മുടി നൽകി
മനാമ: കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ ഏഷ്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി വേദിക രഞ്ജീഷ് മുടി നൽകി. ബഹ്റൈൻ കാൻസർ സൊസൈറ്റിക്കുവേണ്ടി വിഗ് നിർമിക്കുന്ന സലൂണിലാണ് കൈമാറിയത്. വടകര സ്വദേശി രഞ്ജീഷിന്റെയും ശ്രീജി രഞ്ജീഷിന്റെയും മകളാണ്.
ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുറിച്ച് മുടി നൽകാൻ താൽപര്യമുള്ളവർക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ടമാകുന്ന കുട്ടികളടക്കമുള്ളവർക്ക് സൗജന്യമായാണ് വിഗ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.