Posted On
date_range Updated On
date_range രോഗികളെ എത്തിക്കാൻ മിനി ബസ് വിട്ടുനൽകി
മനാമ: പ്രമുഖ സാമൂഹിക പ്രവർത്തകനും ബി.കെ.എസ്.എഫ് അംഗവുമായ ഫ്രാൻസിസ് കൈതാരത്ത് ബി.കെ.എസ്.എഫ് ഹെൽപ്ലൈൻ പ്രവർത്തനങ്ങൾക്കായി തെൻറ മിനി ബസ് വിട്ടുനൽകി. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലുള്ളവരെ കോവിഡ് ചികിത്സക്ക് എത്തിക്കുന്നതിനാണ് ഇത് ഉപയോഗിക്കുക. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരിെൻറ സാന്നിധ്യത്തിൽ വാഹനത്തിെൻറ താക്കോൽ ബഷീർ അമ്പലായി ഏറ്റുവാങ്ങി. ലത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട്, മണിക്കുട്ടൻ, അമൽദേവ്, അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, ഗംഗൻ, സലിം, മൻസൂർ, ജൈനൽ തുടങ്ങിയവർ പെങ്കടുത്തു. ട്രാൻസ്പോർട്ട് പെർമിറ്റുള്ള വാഹനം ശൈഖ് ഖാലിദിെൻറ രക്ഷാധികാരത്തിലുള്ള കെ.എച്ച്.കെ ഹീറോസ് ഫൗണ്ടേഷെൻറ സഹകരണത്തോടെയാണ് പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.