ഈദ് ദിനത്തിൽ ബി.കെ.എസ്.എഫ് സംഘടിപ്പിച്ച പെരുന്നാൾ ഭക്ഷണവിതരണം
Posted On
date_range Updated On
date_range ഈദ് ദിനത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങായി ബി.കെ.എസ്.എഫ്
മനാമ: ഈദ് ദിനത്തിൽ മനാമ സെൻട്രൽ മാർക്കറ്റിലെ നൂറോളം വരുന്ന ക്ലീനിങ് തൊഴിലാളികൾക്കും ട്രക്ക് ഡ്രൈവർമാർക്കും പെരുന്നാൾ ഭക്ഷണക്കിറ്റുകൾ നൽകി ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്. എഫ്). ബഹ്റൈനിലെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഫുഡ് സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി ഉപദേശക സമിതി അംഗം നജീബ് കടലായി ഉദ്ഘാടനം ചെയ്തു. വളന്റിയർ ക്യാപ്റ്റൻ അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, കാസിം പാടത്തകായിൽ, സലീം നമ്പ്ര, മണിക്കുട്ടൻ, മൻസൂർ കണ്ണൂർ, ഇല്യാസ്, നജീബ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.