ബി.കെ.എസ് ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനച്ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range ബി.കെ.എസ് ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനംചെയ്തു
മനാമ: ബഹ്റൈൻ കേരളീയസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി, 100 സ്ത്രീകളെ വീതം പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന മെഗാ ചരട് പിന്നിക്കളിയുടെയും മെഗാ തിരുവാതിരയുടെയും റിഹേഴ്സലിന്റെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം.പി. രഘു, ജനറൽ കൺവീനർ ശങ്കർ പള്ളൂർ, കൺവീനർമാരായ മോഹിനി തോമസ്, ജയ രവികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഈ വർഷത്തെ ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.