മനാമ: ബഹ്റൈൻ മിഡിയസിറ്റിയിൽ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. ഐ.സി.ആർ.എഫ് അഡ്വൈസറും മനാമ കൃഷ്ണ ടെമ്പ്ൾ വൈസ് ചെയർമാനുമായ ഭഗവൻ അസർപോട്ട ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സോപാനം വാദ്യകലാസംഘം സ്ഥാപകനും ഗുരുവുമായ സന്തോഷ് കൈലാസ് വിശിഷ്ടാതിഥിയായിരുന്നു. ഐമാക് ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, അഷ്ലി കുര്യൻ, വിനയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ഈ വർഷം ഓൺലൈനായി നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.ആദ്യദിവസം സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ് കൈലാസ് നയിച്ച സോപാനം സംഗീതാർച്ചനയോടെ നവരാത്രി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. തുടർന്ന് നൃത്താധ്യാപിക കലാമണ്ഡലം ഗിരിജ ചിട്ടപ്പെടുത്തിയ നാട്യാഞ്ജലിയും അരങ്ങേറി. വരുംദിവസങ്ങളിൽ ബഹ്റൈനിലെ പ്രശസ്തരായ നൃത്ത, സംഗീത അധ്യാപകരുടെ നവരാത്രിയുമായി ബന്ധപ്പെട്ട വിവിധ സാംസ്കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഫ്രാൻസിസ് കൈത്താരത്ത് പറഞ്ഞു. നവരാത്രിയുടെ ഭാഗമായി ഡാൻഡിയ ഡാൻസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക്: 39370929, 3552 3151, 39168899 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.