സി.എം. അബൂബക്കർ, അബൂബക്കർ ബെദിര, ഷൗകത്ത് ചാല
ബെദിര-ചാല മുഹ്യദ്ദീൻ ജുമാമസ്ജിദ് ബഹ്റൈൻ കമ്മിറ്റി ഭാരവാഹികൾ
മനാമ: ബെദിര-ചാല മുഹ്യദ്ദീൻ ജുമാമസ്ജിദ് ബഹ്റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബൂബക്കർ ചാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കുഞ്ഞഹമ്മദ് ബെദിര ഉദ്ഘാടനം ചെയ്തു. ദീർഘകാലം ബെദിര ജമാഅത്ത് സെക്രട്ടറിയായിരുന്ന ബി.എം.സി കുഞ്ഞഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാരവാഹികളായി സി.എം. അബൂബക്കർ (പ്രസി.), അബൂബക്കർ ബെദിര (ജന. സെക്ര.), ഷൗകത്ത് ചാല (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: മുനീർ ബി.എ. ബെദിര, ഉനൈസ് ചാല, സിക്കന്ദർ ബെദിര (വൈ. പ്രസി.), റഷീദ് മുഹറഖ്, ഇബ്രാഹിം ചാല, സൈനുദ്ദീൻ പുതിയടുക്കം (ജോ. സെക്ര.), കുഞ്ഞഹമ്മദ് ബെദിര (കോഓഡിനേറ്റർ).
യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ ബെദിര വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുനീർ ബെദിര, സിക്കന്ദർ ബെദിര, ഇബ്രാഹിം ചാല, ഉനൈസ് ചാല, ഹമീദ് ബെദിര, മിസ്ബാഹ് ചാല എന്നിവർ സംസാരിച്ചു. റഷീദ് മുഹറഖ് സ്വാഗതവും സൈനുദ്ദീൻ പുതിയടുക്കം നന്ദിയും പറഞ്ഞു. ഷൗകത്ത് ചാല പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.