മനാമ: റമദാനിൽ മികച്ച ഓഫറുമായി നൂതന മൈക്രോഫിനാൻസ് സൊല്യൂഷൻസ് ആപ്ലിക്കേഷനായ ബെഡെ. ഉപഭോക്താക്കൾക്ക് മൂന്നുമാസത്തിനുള്ളിൽ തിരിച്ചടക്കാൻ പാകത്തിൽ 100 ദീനാറിന്റെ എക്സ് ക്ലൂസിവ് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതിന് അധിക ഫീസോ പലിശയോ ഈടാക്കുകയില്ല എന്നതാണ് ഓഫറിനെ വ്യത്യസ്തമാക്കുന്നത്. ഇത് ഇസ്ലാമിക് ശരീഅത്ത് പൂർണമായി പാലിച്ചാണ് നൽകുന്നത്. ഫെബ്രുവരി 18 മുതൽ 28 വരെ കാലയളവിൽ മാത്രമേ ഓഫർ സ്വീകരിക്കാനുള്ള ആനുകൂല്യം ഉണ്ടായിരിക്കുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്ന 1000 പേർക്കാണ് ഓഫർ ലഭിക്കുക.
ദാനശീലം പ്രോത്സാഹിപ്പിക്കപ്പെടുന്ന സമയത്തുതന്നെ ഇത്തരത്തിലൊരു എക്സ് ക്ലൂസിവ് ഓഫർ ബഹ്റൈനിൽ ആദ്യമായി നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ബെഡെ സി.ഇ.ഒ അൽ നാസർ അൽ റഈസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യം നൽകുന്നതിലുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ഞങ്ങളുടെ വെബ് സൈറ്റായ www.bede.bh സന്ദർശിക്കുകയോ അല്ലെങ്കിൽ +97313633333 എന്ന നമ്പറിൽ 24/7 മണിക്കൂറും ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.