Posted On
date_range Updated On
date_range വിലക്ക് നീങ്ങി; ചെമ്മീൻ മാർക്കറ്റുകളിലെത്തി
മനാമ: ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചതോടെ മാർക്കറ്റുകളിൽ ചെമ്മീൻ എത്തിത്തുടങ്ങി. ഫെബ്രുവരി മുതൽ ജൂലൈ 31 വരെയാണ് എല്ലാ വർഷവും ചെമ്മീൻ പിടിത്തത്തിന് വിലക്കേർപ്പെടുത്താറുള്ളത്. പ്രജനന കാലമായതിനാലാണ് ഈ കാലയളവിൽ ചെമ്മീൻ പിടിക്കുന്നതിന് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത്.
മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യങ്ങളുടെ പ്രജനന കാലം കണക്കാക്കി വിവിധ സന്ദർഭങ്ങളിൽ തദ്ദേശീയമായി ലഭിക്കുന്ന പല മത്സ്യങ്ങളും പിടിക്കുന്നതിന് വിലക്കേർപ്പെടുത്താറുണ്ടെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിന് കീഴിലെ സമുദ്ര സമ്പദ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.