ബഹറൈനിന്റെ ആ​ദ്യ ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് വി​ക്ഷേ​പി​ച്ചപ്പോൾ

ബ​ഹ്‌​റൈ​നി​ന്റെ ആ​ദ്യ ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്

മ​നാ​മ: ബ​ഹ്‌​റൈ​നി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ആ​ദ്യ ഉ​പ​ഗ്ര​ഹം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന് ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് വി​ക്ഷേ​പി​ച്ചു. ബ​ഹ്‌​റൈ​നി​ലെ നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി, യു.​എ.​ഇ സ്‌​പേ​സ് ഏ​ജ​ൻ​സി, ഖ​ലീ​ഫ യൂ​നി​വേ​ഴ്‌​സി​റ്റി, ന്യൂ​യോ​ർ​ക് യൂ​നി​വേ​ഴ്‌​സി​റ്റി അ​ബൂ​ദ​ബി എ​ന്നി​വ​യു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യ ലൈ​റ്റ്-1 വ്യാ​ഴാ​ഴ്ച അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ജാ​പ്പ​നീ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നാ​ണ് വി​ക്ഷേ​പി​ച്ച​ത്. മി​ന്ന​ൽ, കൊ​ടു​ങ്കാ​റ്റ് എ​ന്നി​വ ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ഗ​വേ​ഷ​ണം ന​ട​ത്താ​ൻ ഉ​പ​ഗ്ര​ഹം ഉ​പ​യോ​ഗി​ക്കും. ഇ​ത് വ്യോ​മ​യാ​ന സു​ര​ക്ഷാ​വി​ദ​ഗ്ധ​രെ സ​ഹാ​യി​ക്കും. വി​ക്ഷേ​പ​ണം ബ​ഹ്‌​റൈ​ൻ ടി.​വി​യി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തു.

Tags:    
News Summary - Bahrain's first satellite in orbit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.