കൊല്ലം പ്രവാസി അസോസിയേഷൻ ദേശീയ ദിനാഘോഷം
ബഹ്റൈൻ ദേശീയ ദിനം; കൊല്ലം പ്രവാസി അസോസിയേഷൻ വിപുലമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ അമ്പത്തി മൂന്നാം ബഹ്റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിഫ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ ഉദ്ഘാടനം ചെയ്തു .
തുടർന്ന് സാമൂഹിക പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായിരുന്നു. ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു.
വൈ. പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ പ്രനീഷ് വർഗീസ്, മുൻ സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും വിജയകരമായി സംഘടിപ്പിക്കുകയും കലാ സാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ രചനാ മത്സരം നടക്കുന്നതും, അടുത്തയാഴ്ച സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടക്കാൻ പോകുന്ന കാര്യവും ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ, ഡിസ്ട്രിക്ട്, ഏരിയ ഭാരവാഹികളും പ്രവാസി ശ്രീ യൂനിറ്റ്, മറ്റു അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.