ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാ രുചിമേളയിലെ ജനത്തിരക്ക്
Posted On
date_range Updated On
date_range മഹാരുചിമേളയിൽ ജനപ്രവാഹം
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷപരിപാടിയായ ‘ശ്രാവണം 2023’ന്റെ ഭാഗമായി നടന്ന മഹാ രുചിമേളയിൽ വൻ ജനത്തിരക്ക്. വൈകീട്ട് നാലു മുതൽ രാത്രി 11 വരെ നടന്ന മേളയിൽ നാൽപതിലധികം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ബഹ്റൈനിലെ സാംസ്കാരിക, പ്രാദേശിക സംഘടനകൾ വിവിധ ഫുഡ് സ്റ്റാളുകളുമായി രംഗത്തുണ്ടായിരുന്നു. രാജ് കലേഷും മാത്തുക്കുട്ടിയുമായിരുന്നു അവതാരകർ. നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രുപാവാല അടക്കം നിരവധി പ്രമുഖർ മേള സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.