Posted On
date_range Updated On
date_range ബഹ്റൈൻ കേരളീയ സമാജം ‘ചിത്ര വിശേഷം’ പരിപാടി വെള്ളിയാഴ്ച
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ചിത്ര വിശേഷം’ പരിപാടി ഈദ് ദിനമായ വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കും. പ്രശസ്ത ഗായിക കെ.എസ്. ചിത്ര പാട്ട് വിശേഷങ്ങളുമായി ഓൺലൈനിൽ പരിപാടിയിൽ പെങ്കടുക്കും. സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ളയോടൊപ്പം ചിത്ര പാട്ട് വിശേഷങ്ങൾ പങ്കുവെക്കും.
രാവിലെ 10ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിെൻറ ഈ വർഷത്തെ പ്രവേശനോത്സവം മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യും. പരിപാടികൾ സമാജം ഫേസ്ബുക് പേജിൽ ലൈവായി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.