ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range തൊഴിലാളികൾക്ക് ഭക്ഷണം വിതരണം
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി. മാസങ്ങളായി ശമ്പളം കിട്ടാതെ നരകയാതന അനുഭവിച്ചിരുന്ന തൊഴിലാളികൾക്ക് അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഉച്ചഭക്ഷണം നൽകി.
രക്ഷാധികാരി ബഷീർ അമ്പലായി, നജീബ് കടലായി എന്നിവർ സംബന്ധിച്ചു. പരിപാടികൾക്ക് ചാരിറ്റി കൺവീനർ അൻവർ കണ്ണൂർ, സലീം മാമ്പ്ര, കാസിം പാടത്തെകായിൽ, മണിക്കുട്ടൻ, അൻവർ ശൂരനാട്, നജീബ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.