Posted On
date_range Updated On
date_range ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റി
മനാമ: കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റിവെച്ചു. മാർച്ച് 20 മുതൽ 22 വ രെയാണ് ബഹ്റൈൻ ഗ്രാൻഡ് പ്രീ നടക്കേണ്ടിയിരുന്നത്.
ആഗോള തലത്തിൽ രോഗം വ്യാപിച്ച സാഹചര്യത്തിൽ ഫോർമ ുല വൺ മാനേജ്മെൻറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് മത്സരം മാറ്റി വെക്കാൻ തീരുമാനിച്ചതെന്ന് ബഹ്റൈൻ ഇനറർനാഷണൽ സർക്യൂട്ട് അറിയിച്ചു. മത്സരാർഥികൾ ഉൾപ്പെടെ എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിനാണ് മുൻഗണനയെന്നും ഇൗ വർഷം അവസാനം മത്സരം ബഹ്റൈനിൽ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ പറഞ്ഞു.
നേരത്തെ, മത്സരം കാണികളില്ലാതെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടിക്കറ്റ് ബുക് ചെയ്തവർക്ക് തുക തിരികെ നൽകുമെന്നും അറിയിച്ചു. എന്നാൽ, തുടർചർച്ചകൾക്കൊടുവിൽ മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.