Posted On
date_range Updated On
date_range ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ദീർഘകാല ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. കാഞ്ഞങ്ങാട് പടിഞ്ഞാറെ മഹല്ല് സ്വദേശി പഴയ വീട്ടിൽ ഇസ്മായിൽ (52) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ബൈപ്പാസ് സർജറിക്ക് വിധേയനായിരുന്നു. ആലിയിൽ കോൾഡ് സ്റ്റോർ നടത്തുന്ന ഇദ്ദേഹം 10 ദിവസം മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്.
30 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം സമസ്ത ബഹ്റൈെന്റ സജീവ പ്രവർത്തകനുമാണ്. മയ്യത്ത് നിസ്കാരവും പ്രാർഥന സദസ്സും ശനിയാഴ്ച രാത്രി 9.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സമസ്ത ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.