Posted On
date_range Updated On
date_range ബഹ്റൈനില്‍ നിര്യാതനായി
മനാമ: ബഹ്റൈനിലെ സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന തിരുവല്ല കുറ്റൂര്‍ സ്വദേശി എ.വി.സുനില്‍ കുമാര്‍ (43) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഗുദൈബിയയിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം.
പുലര്‍ച്ചെ രണ്ടു മണിയോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടന്ന് ഭാര്യ സ്മിത അയല്‍ വാസികളെ വിവരമറിയിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
15 വര്‍ഷമായി കെ.എഫ്.സിയുടെ എയര്‍ കണ്ടീഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അശ്വതി ഭവനില്‍ വിശ്വനാഥന്‍ പിള്ളയാണ്പിതാവ്. ഇന്ത്യന്‍ സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥി സൂരജ് , എല്‍.കെ.ജി വിദ്യാര്‍ഥിനി സ്വാതി എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലത്തെിച്ച് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.