സൗദിയിലെ ഹൂതി ആക്രമണത്തെ ബഹ്​റൈൻ അപലപിച്ചു

സൗദിയിലെ ഹൂതി ആക്രമണത്തെ ബഹ്​റൈൻ അപലപിച്ചുമനാമ: സൗദി അറേബ്യയിലെ അബഹ ഇൻറർനാഷണൽ എയർപോർട്ടിനുനേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ ബഹ്​റൈൻ അപലപിച്ചു. വിമാനത്താവളത്തിനുനേരെ രണ്ട്​ ഡ്രോൺ ആക്രമണമാണ്​ ഉണ്ടായത്​. അന്താരാഷ്​ട്ര നിയമങ്ങൾക്ക്​ എതിരായ ആക്രമണമാണ്​ ഹൂതികൾ നടത്തിയതെന്ന്​ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ കുറ്റപ്പെടുത്തി. രാജ്യത്തി​െൻറ സുരക്ഷ ഉറപ്പ്​ വരുത്തുന്നതിന്​ സൗദി സ്വീകരിക്കുന്ന നടപടികൾക്ക്​ ബഹ്​റൈൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തു. ഇത്തരം ആക്രമണങ്ങളെ അപലപിക്കാൻ അന്താരാഷ്​ട്ര സമൂഹം തയാറാകണമെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Bahrain condemns Saudi Houthi attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.