മനാമ: ഫലസ്തീനിലെ മുസ്ലിം സമൂഹത്തിന്‍റെ പവിത്ര ഗേഹമായ അൽ അഖ്സ പള്ളിയങ്കണത്തിലേക്ക് അതിക്രമിച്ച് കടന്ന ഇസ്രായേൽ മന്ത്രിയുടെ നടപടിയെ ബഹ്റൈൻ ശക്തമായി അലപിച്ചു. ഇസ്രായേൽ സൈന്യത്തിന്‍റെ സുരക്ഷയിലാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ തീവ്രസംഘം അൽ അഖ്സ പള്ളിയിൽ അതിക്രമിച്ചു കടന്നത്. അന്താരാഷ്ട്ര മര്യാദകൾക്കും നിയമങ്ങൾക്കും വിരുദ്ധമാണ് ഇത്തരം നടപടിയെന്ന് ബഹ്റൈൻ വിമർശിച്ചു.
ഫലസ്തീനിലും അറബ് മേഖലയിലും അസ്ഥിരതയുണ്ടാക്കാനുള്ള ശ്രമമായാണ് ഇതിനെ കണക്കാക്കുക. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന ഇത്തരം നടപടികൾ ഒഴിവാക്കാൻ ഇസ്രായേൽ ശ്രമിക്കേണ്ടതുണ്ട്. ആവർത്തിക്കപ്പെടുന്ന ഇത്തരം അതിക്രമങ്ങൾ വെറുപ്പും വിദ്വേഷവും ശത്രുതയും അധികരിപ്പിക്കാനേ ഇടയാക്കൂവെന്നും വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.