മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻറ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡൻറ് ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫയെ ബഹ്റൈൻ െക്രഡിറ്റ് ചീഫ് എക്സിക്യൂട്ടീവ് അദെൽ ഹുബൈൽ സന്ദർശിച്ചു. ബഹ്റൈനിലെ സാംസ്കാരിക രംഗങ്ങളിൽ ഇരുസ്ഥാപനങ്ങളുടെയും കൂട്ടായ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ചർച്ചയിൽ ഇരുവരും എടുത്തുപറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ പിന്തുണയോടെ കഴിഞ്ഞ ജൂണിൽ ദേശീയമ്യൂസിയത്തിൽ നവീകരിച്ച ഹാളിനെ മൗണ്ട്സ് ഹാളിനെ കുറിച്ചും അതിൽ ബഹ്റൈൻ െക്രഡിറ്റ് വഹിച്ച പങ്കിനെയും ശൈഖ മയ് സൂചിപ്പിച്ചു.
ബഹ്റൈനിലെ സാംസ്കാരിക രംഗത്തെ സമ്പന്നമാക്കാനും രാജ്യത്തിെൻറ മനോഹരമായ പ്രതിച്ഛായയെ പ്രോത്സാഹിപ്പിക്കാനും ബഹ്റൈൻ ക്രെഡിറ്റ് തുടർച്ചയായ പിന്തുണ നൽകിയിട്ടുണ്ട്. 2018 ൽ ബി.എ.സി.എയുടെ സവിശേഷമായ പദ്ധതികൾക്കും സാംസ്കാരിക പരിപാടികൾക്കും അദെൽ ഹുബൈൽ നൽകിയ പ്രോത്സാഹനങ്ങളെയും ശൈഖ മയ് ചർച്ചയിൽ ചൂണ്ടിക്കാട്ടി. പ്രാദേശികവും അന്തർദേശീയവുമായ സാംസ്കാരിക പരിപാടികളിൽ പങ്കാളിയാകുകയും രാജ്യത്തിെൻറ പദവി ഉയർത്തുകയും ചെയ്യുന്നതിൽ ബി.എ.സി.എ മുഖ്യപങ്ക് വഹിക്കുന്നതായി അഭിപ്രായപ്പെട്ട അദെൽ ഹുബൈൽ, ബഹ്റൈെൻറ നാഗരിക സമ്പന്നതയെയും അസാധാരണ നേട്ടങ്ങൾ ശെകവരിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെയും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.