ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി കൂടിക്കാഴ്ചയിൽ 

സുരക്ഷാ ബന്ധം ശക്തിപ്പെടുത്താൻ ബഹ്‌റൈനും കുവൈത്തും

മനാമ: ഗൾഫ് സുരക്ഷാ ശ്രമങ്ങളെ ഏകീകരിക്കേണ്ടതിന്റെയും പ്രാദേശിക സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഉണർത്തി കുവൈത്തും ബഹ്റൈനും. കുവൈത്തിൽ എത്തിയ ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് സഊദ് അസ്സബാഹ് എന്നിവരുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ പ്രകടമാക്കിയത്.

കുവൈത്തും ബഹ്‌റൈനും തമ്മിൽ ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് സഊദ് അസ്സബാഹ് കൂടികാഴ്ചയിൽ സൂചിപ്പിച്ചു. സുരക്ഷാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ ഏകോപനത്തെയും സഹകരണത്തെയും പ്രശംസിച്ചു. ബഹ്‌റൈന്റെ സ്ഥിരതയും സുരക്ഷയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും കുവൈത്തിന്റെ പൂർണ പിന്തുണയും ആവർത്തിച്ചു. വെല്ലുവിളികളെ നേരിടുന്നതിൽ ബഹ്‌റൈൻ സുരക്ഷാ ഏജൻസികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും അദ്ദേഹം പ്രശംസിച്ചു. ഉഭയകക്ഷി സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, ഗൾഫ് സുരക്ഷക്കും സ്ഥിരതക്കും പിന്തുണ നൽകുന്ന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവയും ഇരു ആഭ്യന്തര മന്ത്രിമാരും വിലയിരുത്തി. സുരക്ഷ, സ്ഥിരത, സംയുക്ത ഗൾഫ് സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Bahrain and Kuwait to strengthen security ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.