Posted On
date_range Updated On
date_range മത്സ്യക്കുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിച്ചു
മനാമ: മത്സ്യസമ്പത്ത് നിലനിർത്തുന്നതിന്റെ ഭാഗമായി 85,600 മത്സ്യക്കുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിച്ചു. എണ്ണ, പരിസ്ഥിതി കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം മത്സ്യ സമ്പത്തിന്റെ സുസ്ഥിരത സാധ്യമാക്കുന്നതിനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സമുദ്രാതിർത്തിയിലെ വിവിധ ഭാഗങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ളത്. ബഹ്റൈന്റെ സമുദ്രത്തിൽ വളരുന്നതും അതിന്റെ പ്രകൃതിയോട് യോജിക്കുന്നതുമായ മത്സ്യങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.