Posted On
date_range Updated On
date_range അംഗീകാരമില്ലാതെ ബ്യൂട്ടി പാർലർ നടത്തിയയാൾ പിടിയിൽ
മനാമ: അംഗീകാരമില്ലാതെ ബ്യൂട്ടി പാർലർ നടത്തിയയാൾ പിടിയിൽ. നാഷനൽ ഹെൽത് അതോറിറ്റിയുടെ പരാതിപ്രകാരമാണ് സൗന്ദര്യവർധക സേവനങ്ങൾ നടത്തിയിരുന്ന സ്ത്രീ പിടിയിലായത്.
ഇവരുടെ പക്കൽനിന്നും അംഗീകാരമില്ലാത്ത മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫാർമസി, സൗന്ദര്യവർധക സേവനങ്ങൾ എന്നിവ അംഗീകാരമില്ലാതെ ഒരുനിലക്കും അനുവദിക്കുകയില്ലെന്ന് എൻ.എച്ച്.ആർ.എ വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്യുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.