പ്രവാസി ഭാരതീയ പുരസ്കാരം നേടിയ കെ.ജി. ബാബുരാജനെ കേരള കാത്തലിക് അസോസിയേഷൻ അനുമോദിക്കുന്നു
Posted On
date_range Updated On
date_range കേരള കാത്തലിക് അസോസിയേഷൻ അനുമോദിച്ചു
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യവും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജനെ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) അനുമോദിച്ചു. അദ്ദേഹത്തിെൻറ നേട്ടം ബഹ്റൈൻ മലയാളികളുടെ യശസ്സുയർത്തുന്നതാണെന്ന് കെ.സി.എ പ്രസിഡൻറ് റോയ് സി. ആൻറണി അഭിപ്രായപ്പെട്ടു. കെ.സി.എ ജനറൽ സെക്രട്ടറി ക്രിസ്റ്റി, ട്രഷറർ നിക്സൺ വർഗീസ്, കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, കെ.പി. ജോസ്, സോവിച്ചൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.