നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂൾ ആന്വൽ സ്റ്റുഡന്റ്സ് അവാർഡ് ചടങ്ങിൽനിന്ന്
മനാമ: നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂൾ ആന്വൽ സ്റ്റുഡന്റ്സ് അവാർഡ് ചടങ്ങ് സ്കൂളിൽ നടന്നു. മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ അലി ഹസൻ, ബോർഡ് അംഗങ്ങൾ, പാരന്റ് കൗൺസിൽ അംഗങ്ങൾ, എന്നിവരും വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
സ്കൂൾ സ്കൗട്ട് ടീമിന്റെ പരേഡോടെ പരിപാടി ആരംഭിച്ചു.അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ സ്വാഗതപ്രസംഗങ്ങൾ നടന്നു. കെ.ജി, പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർഥികളുടെയും സ്കൂൾ ഗായക സംഘത്തിന്റെയും കലാപരിപാടികളും നടന്നു. അക്കാദമിക്, ടാലന്റ് അവാർഡ് നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 36 അക്കാദമിക് അവാർഡുകളും, 300 ലധികം ടാലന്റ് അവാർഡുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.