സ​മ​സ്ത നൂ​റാം വാ​ർ​ഷി​കത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ഖാ​യ സം​ഗ​മം

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക പ്ര​ചാ​ര​ണം എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ വി​ഖാ​യ ടീം ​സ​ർ​വ​സ​ജ്ജം

മ​നാ​മ: സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക പ്ര​ചാ​ര​ണ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ഖാ​യ സം​ഗ​മം സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വ​ന​ത്തി​ലെ ആ​ത്മീ​യ​ത, വ​ള​ന്റി​യേ​ഴ്സ് രൂ​പ​രേ​ഖ, സം​ഘ​ട​ന സം​ഘാ​ട​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​ശ്റ​ഫ് അ​ൻ​വ​രി, സ​ജീ​ർ പ​ന്ത​ക്ക​ൽ, റ​ബീ​അ് ഫൈ​സി, എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മ​സ്ത ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ കെ ​സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്റൈ​ൻ പ്ര​ചാ​ര​ണ സ​മ്മേ​ള​നം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ പ്ര​സി​ഡ​ന്റ് സ​യ്യി​ദു​ൽ ഉ​ല​മാ സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ബ​ഹ്റൈ​നി​ലെ സ​മ​സ്ത​യു​ടെ വി​വി​ധ ഏ​രി​യ​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​നി​ധി ക്യാ​മ്പി​ൽ യു​വ​പ​ണ്ഡി​ത​നാ​യ സ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ സ്വാ​ഗ​ത​വും വ​ള​ന്റി​യ​ർ ക​ൺ​വീ​ന​ർ അ​ഷ​റ​ഫ് ന​ന്ദി പ​റ​ഞ്ഞു.

ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്, ഉ​മൈ​ർ വ​ട​ക​ര, ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഹ​മ്മ​ദ് മു​നീ​ർ, റാ​ഷി​ദി​ൽ ക​ക്ക​ട്ടി​ൽ, മു​ഹ​മ്മ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ, മ​നാ​മ ഏ​രി​യ ജോ​യി​ൻ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഊ​ഫ്, മു​ഹ​മ്മ​ദ് സാ​ലി​ഹ്, അ​ബ്ദു​ൽ ജ​ബ്ബാ​ർ, സ​ക്കീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - All Nuram Annual Campaign S.K.S.S.F Bahrain Vikhaya Team All Ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.