മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പോഷകഘടകമായി മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബഹ്റൈനിൽ സ്ഥാപിതമായ സമസ്ത കേരള സുന്നി ജമാഅത്തിെൻറ പഴയകാല നേതാക്കളെയും പ്രവർത്തകരെയും പെങ്കടുപ്പിച്ച് സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ ബലിപെരുന്നാളിെൻറ ഭാഗമായി സ്നേഹസംഗമം നടത്തി.ഒാൺലൈനിൽ നടന്ന പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പൂർവകാല നേതാക്കളായ എം.കെ.കെ. മൗലവി, ഹംസൽ ഫൈസി, അഹ്മദ് ഫൈസി കടലൂർ, അബ്ദുല്ലക്കുട്ടി കളരാന്തരി, ഉബൈദുല്ല ദാരിമി, എം.സി. മുഹമ്മദ് മുസ്ലിയാർ, എം.സി. അലവി മുസ്ലിയാർ, കുന്നോത്ത് കുഞ്ഞബ്ദുല്ല, കാളികാവ് ഉസ്താദ്, ശാഹുൽ ഹമീദ് മൗലവി, മുഹമ്മദലി, സൈതലവി മുസ്ലിയാർ അത്തിപ്പറ്റ, സി.കെ.പി. അലി മുസ്ലിയാർ, ഉമറുൽ ഫാറൂഖ് ഹുദവി, മുഹമ്മദലി വളാഞ്ചേരി, അന്തുമാനിച്ച കാഞ്ഞങ്ങാട്, ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ജന. സെക്രടറി അബ്ദുൽ മജീദ് ചോലക്കോട്, മനാമ മദ്റസ സദർ മുഅല്ലിം അശ്റഫ് അൻവരി എളനാട്, ജം ഇയ്യതുൽ മുഅല്ലിമീൻ പ്രസിഡൻറ് ഹംസ അൻവരി മോളൂർ, കെ.എം.എസ് മൗലവി സൽമാനിയ എന്നിവർ സംസാരിച്ചു.ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും സെക്രട്ടറി ശഹീർ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.