മാത്യു മത്തായി ചാക്കോ
Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കഴിഞ്ഞ 30 വർഷത്തിലധികമായി ബഹ്റൈനിൽ പ്രവാസിയായിരുന്ന ആലപ്പുഴ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി മാത്യു മത്തായി ചാക്കോ (59) നിര്യാതനായി. ബഹ്റൈനിലെ അൽമൊഈദ് കോൺട്രാക്ടിങ് കമ്പനിയിൽ പ്ലംബിങ് ഫോർമാനായി ജോലി ചെയ്തു വരുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ജൂലി മാത്യു. മകൻ: ജിബിൻ മത്തായി മാത്യു. മകൾ: ജിൻസു അന്ന മാത്യു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.