Posted On
date_range Updated On
date_range അൽ മന്നാഇ റമദാൻ ടെന്റ് ഉദ്ഘാടനം നാളെ
മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ ഉമ്മുൽഹസ്സം കിങ് ഖാലിദ് മസ്ജിദിനോട് ചേർന്ന് ഒരുക്കുന്ന റമദാൻ ടെന്റിന്റെ ഉദ്ഘാടനം നാളെ രാത്രി ഇശാ നമസ്കാരത്തിനുശേഷം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് നടക്കുന്ന അഹ്ലൻ റമദാൻ പ്രഭാഷണ പരമ്പരയിൽ ‘റമദാനിനൊരുങ്ങുമ്പോൾ’ എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുൽ ജബ്ബാർ അൽ മദീനി നടത്തുന്ന പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
വിശാലമായ പാർക്കിങ് സൗകര്യവും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.