മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി മനാമ ഫറൂഖ് മസ്ജിദിൽ വിജ്ഞാന സദസ്സ് സംഘടിപ്പിക്കുമെന്ന് ദഅവ വിഭാഗം അറിയിച്ചു.
ഇശാ നമസ്കാരത്തിനുശേഷം ആരംഭിക്കുന്ന പരിപാടിയിൽ ‘ഹജ്ജിന്റെ ആത്മീയമാനങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച് യുവ പണ്ഡിതൻ സമീർ ഫാറൂഖി മുഖ്യ പ്രഭാഷണം നിർവഹിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.