അ​ൽ ബ​റാ​ക ഇ​സ്‍ലാ​മി​ക് ബാ​ങ്കും മി​ഡി​ലീ​സ്റ്റ് ഹോ​സ്പി​റ്റ​ലും

ത​മ്മി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

അൽ ബറാക ഇസ്‍ലാമിക് ബാങ്കും മിഡിലീസ്റ്റ് ഹോസ്പിറ്റലും സഹകരിക്കുന്നു

മ​നാ​മ: ഇ​ട​പാ​ടു​കാ​രു​ടെ ആ​രോ​ഗ്യ സേ​വ​ന സം​ബ​ന്ധ​മാ​യ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ബ​റാ​ക ഇ​സ്‍ലാ​മി​ക് ബാ​ങ്ക് ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ മി​ഡി​ലീ​സ്റ്റ് ഹോ​സ്പി​റ്റ​ൽ, മെ​ഡി​ക്ക​ൽ സെ​ന്റ​ർ എ​ന്നി​വ​യു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ചു. കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​ര​മാ​വ​ധി മൂ​ന്നു​വ​ർ​ഷ കാ​ല​യ​ള​വി​ൽ മെ​ഡി​ക്ക​ൽ ഫി​നാ​ൻ​സ് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

ഓ​രോ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന​തി​ന് ഇ​ട​പാ​ടു​കാ​ർ​ക്കാ​യി മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ബാ​ങ്ക് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് മി​ഡി​ലീ​സ്റ്റ് ഹോ​സ്പി​റ്റ​ലു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​തെ​ന്ന് അ​ൽ ബ​റാ​ക ഇ​സ്‍ലാ​മി​ക് ബാ​ങ്ക് ചീ​ഫ് റീ​ട്ടെ​യി​ൽ ഓ​ഫി​സ​ർ ഫാ​ത്തി​മ അ​ൽ അ​ലാ​വി പ​റ​ഞ്ഞു.

ബ​ഹ്റൈ​നി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ൾ എ​ന്ന നി​ല​യി​ൽ മി​ഡി​ലീ​സ്റ്റ് ഹോ​സ്പി​റ്റ​ൽ, മെ​ഡി​ക്ക​ൽ സെ​ന്റ​ർ എ​ന്നി​വ​യു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ക​രാ​റെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ജീ​ബെ​ൻ കു​ര്യ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Al Barakah Islamic Bank and Middleest Hospital in collaboration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.