Posted On
date_range Updated On
date_range അപകടശേഷം കടന്ന ഡ്രൈവർ പിടിയിൽ
മനാമ: ഒരാളുടെ മരണത്തിനിടയാക്കിയ ട്രാഫിക് അപകടത്തിന് ശേഷം കടന്ന ഡ്രൈവർ പിടിയിൽ. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലായിരുന്നു സംഭവം. തെറ്റായ ദിശയിലൂടെ വാഹനമോടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. വാഹനം ഇരുമ്പ്, സിമന്റ് ബാരിക്കേഡുകളിലിടിച്ച് കൂടെയുണ്ടായിരുന്നയാൾ മരിച്ചു. സംഭവത്തിനുശേഷം അപകടം വരുത്തിയയാൾ കടന്നുകളയുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.