Posted On
date_range Updated On
date_range ഇറാഖിൽ വാഹനാപകടത്തിൽ ഒരു ബഹ്റൈനി മരിച്ചു: എട്ടുപേർക്ക് പരിക്ക്
മനാമ: ഇറാഖിലുണ്ടായ വാഹനാപകടത്തിൽ ഒരു ബഹ്റൈനി മരണപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം വൈകീട്ട് ഇറാഖിൽ തന്നെ ഖബറടക്കിയതായി ഇറാഖിലെ ബഹ്റൈൻ അംബാസഡർ അറിയിച്ചു. പരിക്കേറ്റവരിൽ ഏഴുപേരുടെ നില ഗുരുതരമല്ലെന്നും അപകട നില തരണം ചെയ്തതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, എട്ടാമത്തയാളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് പറയാനായിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വിദഗ്ധ ചികിത്സക്കായി ഇയാളെ മറ്റൊരാശുപത്രിയിലേക്ക് മാറ്റുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.