Posted On
date_range Updated On
date_range ബഹ്റൈന്‍-സ്വിറ്റ്സര്‍ലന്‍ഡ് ബന്ധം ശക്തമാകുമെന്ന് മന്ത്രി
മനാമ: സ്വിറ്റ്സര്‍ലന്‍ഡുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനും ബന്ധം ശക്തമാക്കാനും ഹമദ് രാജാവിന്‍െറ സന്ദര്‍ശനം വഴി സാധിച്ചതായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും നിലപാടുകള്‍ വിലയിരുത്താനും സന്ദര്‍ശനം വഴി സാധ്യമായിട്ടുണ്ട്. സാമ്പത്തിക, മനുഷ്യാവകാശ സംരക്ഷണ, വ്യാപാര മേഖലകളില്‍ സഹകരണക്കരാറുകളില്‍ ഒപ്പുവെക്കാനും സന്ദര്‍ശനത്തിലൂടെ സാധ്യമായി.
എല്ലാ രാജ്യങ്ങളുമായും മെച്ചപ്പെട്ട സൗഹൃദവും ബന്ധവും നിലനിര്‍ത്താനുള്ള ബഹ്റൈന്‍െറ ശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹമദ് രാജാവ് യു.കെയിലത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.