Posted On
date_range Updated On
date_range കടല്‍ക്കൊള്ളക്കാരുടെ ആക്രമണം: ദക്ഷിണേഷ്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
മനാമ: ബഹ്റൈനി ബോട്ടിന് നേരെയുണ്ടായ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ ദക്ഷിണേഷ്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ബഹ്റൈന്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് പുറത്തുവെച്ചാണ് ആക്രമണം നടന്നത്. കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെട്ട് ബോട്ട് ഹിദ്ദിലെ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ പാലത്തിന് സമീപത്തെ മാരിടൈം ചെക്പോയിന്‍റില്‍ എത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടിട്ടില്ല. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നോ കൊല്ലപ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്നോ വ്യക്തമല്ല. ബഹ്റൈനില്‍ നിന്ന് പോകുന്ന ബോട്ടുകള്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോസ്റ്റ് ഗാര്‍ഡിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.