Posted On
date_range Updated On
date_range മാണി യു.ഡി.എഫ് വിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് മധുര വിതരണം നടത്തി
മനാമ: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ഐ.വൈ.സി.സി. പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തി. ഐ.വൈ.സി.സി. ടൂബ്ളി-സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂടി വോട്ട് വാങ്ങി ജയിച്ച സ്ഥാനങ്ങള്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാണി ഗ്രൂപ്പ് നേതാക്കള്‍ തയാറാകണമെന്ന് ഐ.വൈ.സി.സി. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഏരിയ നേതാക്കളായ ലാല്സണ്, സേവ്യര്‍, രാജന് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.