Posted On
date_range Updated On
date_range യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബഹ്റൈനിലത്തെുന്നു
മനാമ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബഹ്റൈന്‍ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയത്തെുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനില്‍ നടക്കുന്ന ജി.സി.സി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്.
ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ജോണ്‍ കെറി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതോടൊപ്പം അദ്ദേഹം ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. തുടര്‍ന്ന് കെറി ജപ്പാനിലേക്ക് പോകുമെന്ന് അമേരിക്കന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.