Posted On
date_range Updated On
date_range ഖരീഫ്: വിസ് എയർ സലാലയിലേക്ക് സർവിസ് നടത്തും
മസ്കത്ത്: ഖരീഫ് സീസണോടനുബന്ധിച്ച് വിസ് എയർ അബുദാബി സലാലയിലേക്ക് സർവിസ് നടത്തും. മാലിദ്വീപ്, ലാർനാക്ക, സാന്റോറിനി, അന്റാലിയ, മദീന തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രഖ്യാപിച്ച സർവിസുകൾക്കൊപ്പമാണ് സലാലയും ഉൾപ്പെട്ടിരിക്കുന്നത്.
ചൊവ്വ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സലാലയിലേക്ക് സർവിസ് നടത്തുക. 129 ദിനാർ മുതലായിരിക്കും ചാർജ്. ഈ വേനൽക്കാലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് വിസ് എയർ അബുദാബിയുടെ ഓഫിസറും മാനേജിങ് ഡയറക്ടറുമായ ജോഹാൻ ഈദാഗൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.