ശരദ് പവാർ

മണിപ്പൂർ സന്ദർശനം പ്രധാനമാണെന്ന് മോദി കരുതുന്നില്ലെന്ന് ശരദ് പവാർ

ബീഡ് (മഹാരാഷ്ട്ര): കലാപം നടന്ന മണിപ്പൂർ സന്ദർശിക്കുക എന്നത് പ്രധാനമാണെന്ന് മോദി കരുതുന്നില്ലെന്നും മേഖലയിൽ നടക്കുന്ന കാര്യങ്ങളിൽ മോദി സർക്കാർ വെറും നിശ്ശബ്ദ കാഴ്ചക്കാരാണെന്നും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർപറഞ്ഞു. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നടന്ന പൊതു റാലിക്ക് മുന്നോടിയായി മാധ്യമ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കുകിഴക്കൻ മേഖല പ്രധാനപ്പെട്ടതും സെൻസിറ്റീവുമാണ്. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മുൻ പ്രതിരോധ മന്ത്രികൂടിയായ ശരദ് പവാർ ഓർമിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്നതും ആസൂത്രിതവുമായ കാര്യങ്ങൾ രാജ്യത്തിന് അങ്ങേയറ്റം അപകടകരമാണ്. മണിപ്പൂരാണ് ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോയി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണം, പക്ഷേ അത് പ്രധാനമാണെന്ന് അദ്ദേഹം കരുതിയില്ല. പകരം മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടതെന്നും ശരദ് പവാർ പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.