കുവൈത്തിലെ മലയാളി വനിത ഡോക്ടർ നൽകിയ കിറ്റുകൾ കെ.​െഎ.ജി കുവൈത്തിന്​ കീഴിലുള്ള കനിവ്​ പ്രവർത്തകർ വിതരണം ചെയ്യുന്നു

50ാം ജന്മദിനാഘോഷം: 50 കുടുംബത്തിന്​ ഒരു മാസത്തേക്ക്​ ഭക്ഷണക്കിറ്റ്​ നൽകി മലയാളി ഡോക്​ടർ

കുവൈത്ത്​ സിറ്റി: മലയാളി വനിത ഡോക്​ടറുടെ വേറിട്ട ജന്മദിനാഘോഷം മാതൃകയാവുന്നു. 50 കുടുംബങ്ങൾക്ക്​ ഒരുമാസത്തിലധികം ജീവിക്കാൻ പാകത്തിലുള്ള ഭക്ഷണകിറ്റ്​ സൗജന്യമായി വിതരണം ചെയ്​താണ്​ ഇവർ മാതൃകയായത്​. കെ.​െഎ.ജി കുവൈത്തിന്​ കീഴിലുള്ള കനിവ്​ വകുപ്പിന്​ കിറ്റുകൾ കൈമാറിയ ഇവർ ത​െൻറ പേര്​ എവിടെയും പരസ്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. കനിവ്​ പ്രവർത്തകൾ ജോലിയില്ലാതെ പ്രയാസപ്പെടുന്നവരും മരുഭൂമിയിലെ ആട്ടിടയന്മാർ ഉൾപ്പെടെ ഏറ്റവും ആവശ്യക്കാരായ ആളുകൾക്ക്​ കിറ്റുകൾ എത്തിച്ചു. അരി, ഒായിൽ, മൈദ, പരിപ്പ്​, ചായപ്പൊടി, പഞ്ചസാര തുടങ്ങി ഒരുമാസത്തേക്ക്​ ഒരുമാസത്തേക്ക്​ കഴിയാനുള്ള ഭക്ഷ്യവിഭവങ്ങൾ അടങ്ങിയതാണ്​ കിറ്റുകൾ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.