15 ലക്ഷത്തിന് വാങ്ങിയ വീട് 3 കോടിയുടെ വീടാക്കി മാറ്റി യു.എസ് വനിത

2020ൽ കോവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന സമയത്താണ് അമേരിക്കൻ യുവതി വാസയോഗ്യമല്ലാത്ത ഒരു വീട് 15 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. പിന്നീട് ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു വീടിന് സംഭവിച്ചത്. നിലവിൽ ഈ വീടിന്‍റെ വിപണി മൂല്യം 3 കോടിക്ക് മുകളിലാണ്.

ആർക്കിടെക്ചറായ ബെറ്റ്‌സി സ്വീനി എന്ന 30 കാരിയാണ് 120 വർഷം പഴക്കമുള്ള വീട് വാങ്ങിയത്. വീട് ശോച്യാവസ്ഥയിലാണെങ്കിലും, അതിന്റെ സാധ്യതകൾ തിരിച്ചറിയുകയും അത് പുനഃസ്ഥാപിക്കാൻ ബെറ്റ്‌സി സ്വീനി തീരുമാനിക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്തി. ഇതിനായി 83 ലക്ഷം രൂപ നിർമ്മാണ വായ്പയും നേടി. വീടിന്‍റെ വിന്‍റേജ് സ്വഭാവ സവിശേഷതകൾ സംരക്ഷിച്ച് കൊണ്ടാണ് ഇവർ വീടിനെ പുനർനിർമിച്ചത്.

1,33,14,256 രൂപ മുടക്കിയാണ് പുനർനിർമാണ പ്രവർത്തനം നടത്തിയത്. ബെറ്റ്‌സി സ്വീനി സാമൂഹിക മാധ്യമങ്ങളില്‍ നവീകരണ പ്രവർത്തിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിലവിലെ തന്‍റെ വീടിൻറെ മൂല്യം 3 കോടിയിൽ അധികം വരുമെന്നും സ്വീനി ബിസിനസ് ഇൻസൈഡ്റിനോട് സംസാരിക്കവേ പറഞ്ഞു.

Tags:    
News Summary - US Woman Turns ₹ 15 Lakh House Into ₹ 3 Crore Home With Clever Renovations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.