‘റാണി’യുടെ ഹിമാചൽ കൊട്ടാരം

പുരസ്​കാരങ്ങളോ വലിയ അവസരങ്ങളോ ഒന്നും തന്നെയില്ലാതെ ബോളിവുഡിലെ ‘റാണി’യായ താരമാണ്​ കങ്കണ റണാവത്ത്​.  ത ​​െൻറ കഥാപാത്രങ്ങളെ പോലെ മികവുറ്റതും വ്യത്യസ്തവുമായ വീടാണ്​ കങ്കണ ആഗ്രഹിച്ചത്​. മുംബൈയിലെ ബി.എച്ച്​.കെ അപ്പാർട്ട്മ​​െൻറിലാണ്​ കങ്കണ തനിക്കു വേണ്ടി ഒരു അപ്പാർട്ട്മ​​െൻറ്​ കണ്ടെത്തിയത്​. മൂന്നു വർഷം മുമ്പ്​ വാങ്ങിയ അഞ്ചുമുറികളുള്ള ആ അപ്പാർട്ട്​മ​​െൻറ്​സംവിധായകൻ വികാസ്​ ബാലി​​െൻറ ഭാര്യയും ഇൻറീരിയർ ഡിസൈനറുമായ റിച്ച ബാലി​​​െൻറ നേതൃത്വത്തിൽ റസ്റ്റിക്​ലുക്കിൽ ‘റാണി’യുടെ  കൊട്ടാരമാക്കി മാറ്റുകയായിരുന്നു.

കങ്കണയുടെ മനസറിയുന്ന വീട്​ എന്നുവേണം പറയാൻ. കടുംനീല വാതിലുകളും പൂക്കൾ വിടർന്നു വിതറികിടന്നുള്ള ചുവരുകളും ജ്യാമിതീയ ​രൂപങ്ങൾ കോലം വരച്ചതുപോലുള്ള തറയുമെല്ലാം കങ്കണയുടെ ബോൾഡ്​ ബ്യൂട്ടിക്ക്​ ഇണങ്ങുന്നുണ്ട്​.

കടും നീല വാതിലുകൾ തുറന്ന്​ അകത്തുകയറു​േമ്പാൾ അലങ്കരിച്ച ചുവരുകളും ഞാണിൽ താഴ്​ന്നു കിടക്കുന്ന വലിയ ക്രിസ്റ്റൽ ഷാൻഡ്​ലിയറുമാണ്​ കണ്ണിനെ ആകർഷിക്കുക.  

കറുത്ത ലെതർ സോഫയും സമചതുരത്തിൽ തീർത്ത ടീപോയും സ്​റ്റൂളുകളുമെല്ലാം വീടിന്​ വ്യത്യസ്തത നൽകുന്നു. പൂക്കൾ വീണു കിടക്കുന്ന നീല വയലറ്റ്​ നിറമുള്ള പരവതാനിക്കു മുകളിലാണ്​ ടീപോയും സോഫയും സെറ്റ്​ ചെയ്​തിരിക്കുന്നത്​.
 
തടികൊണ്ടുള്ള ദിവാൻ കോട്ടും ഗ്രാമഫോൺ സ്റ്റാൻഡും കണ്ണാടി വാതിലുള്ള കുഞ്ഞലമാരയുമെല്ലാം ലിവിങ്​ സ്​പേസിനെ ‘ലൈവാക്കിയിട്ടുണ്ട്​. ചുവരി​​െൻറയും നീഷേ സ്​പേസുകളുടെയും അലങ്കാരങ്ങളായി നിറഞ്ഞിരിക്കുന്നത്​ ആൻറിക്​ വസ്​തുക്കളാണ്​.

അകത്തളത്തെ ഒാരോ കോണും സജീവമാകണമെന്ന കങ്കണയുടെ ആഗ്രഹം ഡിസൈനർ പൂർത്തീകരിച്ചിട്ടുണ്ട്​. ഹിമാചൽ പ്രദേശിൽ ത​​​െൻറ കുടുംബത്തിന്​ പരമ്പരാഗതമായി കൈമാറി കിട്ടിയ വീടി​​​െൻറ അംശങ്ങൾ പുതിയ അപ്പാർട്ട്​മ​​െൻറിലും ഉണ്ടാകണമെന്നാണ്​ കങ്കണ ആഗ്രഹിച്ചത്.

കിടപ്പുമുറിയിൽ നാലു  തൂണുകളുള്ള ആൻറിക്​ കട്ടിലും ചെക്ക്​ ഡിസൈനിലുള്ള സോഫയുമെല്ലാം വലിയ ചില്ലുജാലകങ്ങൾക്ക്​ അഭിമുഖമായാണ്​ സജീകരിക്കുന്നത്​.

നീളമുളള വരാന്തകളും ഇടനാഴിയും ആൻറിക്​ ഫർണിച്ചറും പെയിൻറിങ്ങുകളുമെല്ലാം കങ്കണയുടെ ഹിമാചൽ വീടിനെ ഒാർമ്മപ്പെടുത്തുന്നതാണ്​.

വളരെയേറെ ഫാഷനബിളായ കങ്കണക്ക്​ അതിമനോഹരമായ ഡ്രസിങ്​ ഏരിയയാണ്​ റിച്ച ഒരുക്കിയിരിക്കുന്നത്​.   

ഡൈനിങ്​ഏരിയ ഫാമിലി ലിവിങ്ങിൽ നിന്ന്​ വേർതിരിച്ച്​ ജനലുകൾക്കരികിൽ തന്നെയാണ്. ഡിസൈനർ വാളുകളും  വുഡൻ പാർട്ടിങ്​സ്റ്റാൻഡുമെല്ലാം വീടി​​െൻറ റസ്റ്റിക്​ ലുക്കിനോട്​​ ഇണങ്ങി നിൽക്കുന്നതാണ്​.

 

മ്യൂസിയം പോലെ തോന്നിക്കുന്ന ‘റാണി’യുടെ ഇൗ കൊട്ടാരത്തെകുറിച്ച്​ പറയാൻ ഏറെയുണ്ട്​. ‘‘ഞാൻ പർവ്വതങ്ങളുടെ നാട്ടുകാരിയാണ്​. വീടിനകത്ത്​ പച്ചപ്പും പല വർണവുമെല്ലാമായി ആ നാടി​​​െൻറ ഭംഗി എ​​​െൻറ വീടിനുമുണ്ടാകണമെന്നാണ്​ ആഗ്രഹിച്ചത്​. അമ്മയുടെ മുത്തശ്ശിക്ക്​ പരമ്പരാഗതമായി ലഭിച്ച പഴയ വീടായിരുന്നു ഏറ്റവും ഇഷ്​ടം. ആ ഇഷ്​ടമിപ്പോൾ സ്വന്തം വീടിനോടും തോന്നുന്നുണ്ടെന്ന്​ കങ്കണ പറയുന്നു.

 

Tags:    
News Summary - Kangana Ranaut's palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.