100 മുറികൾ, പ്രൗഢഗംഭീരമായ ഗോവണി; ഋഷി സുനക് താമസിക്കാനെത്തുന്ന വസതിയുടെ പ്രത്യേകതകളറിയാം...

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റെടുത്ത്. പ്രധാനമന്ത്രിപദം ഏറ്റെടുത്തിന് പിന്നാലെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് അദ്ദേഹം ഉടൻ തന്നെ താമസം മാറ്റുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.1735 മുതൽ യു.കെ പ്രധാനമന്ത്രിമാർ താമസിച്ചിരുന്ന 10 ഡൗണിംഗ് സ്ട്രീറ്റിലെ ഈ വസതിയിലാണ്. ഭാര്യയ്ക്കും രണ്ട് മക്കൾക്കൊപ്പമായിരിക്കും സുനക് പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ഈ 10-ാം നമ്പർ ആഡംബര കെട്ടിടത്തിന് പ്രത്യേകതകൾ നിരവധിയാണ്.


ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ 300 വർഷത്തിലധികം പഴക്കമുള്ള ഈ വീട്ടിൽ ഏകദേശം 100 മുറികളാണ് ഉള്ളത്. വസതിയിലെ പ്രൗഢഗംഭീരമായ ഗോവണി നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തെ ഓർമിപ്പിക്കുന്നു. സ്റ്റെയർകേസിന് ചുറ്റുമുള്ള മഞ്ഞ ഭിത്തികളിൽ മുൻ പ്രധാനമന്ത്രിമാരുടെ ഛായാചിത്രങ്ങൾ കാലക്രമം അനുസരിച്ച് നിരത്തിയിരിക്കുന്നു.


37 അടി നീളവും 28 അടി വീതിയും ഉള്ള മുറിയാണ് വീട്ടിലെ ഏറ്റവും വലുത്. ഗ്ലാഡ്‌സ്റ്റോൺ കാലഘട്ടത്തിലെ കാബിനറ്റ് ടേബിളാണ് ഇപ്പോഴും ആ മുറിയിൽ തലയെടുപ്പോടെ നിൽക്കുന്നത്. അത്ര തന്നെ പഴക്കം ചെന്ന കൊത്തുപണികളാൽ മനോഹരമായ മഹാഗണി കസേരയും അതിന് ചുറ്റും നിരത്തിയിട്ടുണ്ട്. കൈകളുള്ള ഒരേയൊരു കസേര അത് പ്രധാനമന്ത്രിയുടെതാണ്. അതും ആ മുറിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ അരയേക്കറോളം വിശാലമായ പൂന്തോട്ടവും വീടിന്‍റെ മോടി കൂട്ടുന്നു.



 


Tags:    
News Summary - Inside 10 Downing Street: Virtual Tour of Rishi Sunak's New Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.