ടെന്നീസ് കോർട്ട്, അത്യാധുനിക ജിംനേഷ്യം, നീന്തൽക്കുളം...റൊണാൾഡോക്കായി ജന്മ നാട്ടിൽ 2.1 കോടി യൂറോയുടെ സ്വപ്നഭവനം

ഫുട്ബോൾ ഇതിഹാസം റൊണാൾഡോ "റെഡ് ഡെവിൾസ്" വിട്ട് തന്‍റെ ജന്മ നാടായ പോർച്ചുഗലിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2023 ജനുവരിയോടെയാകും പുതിയ ആഡംബര ഭവനത്തിലേക്ക് മാറുക.

3,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ആഡംബര വില്ലയിൽ ഒരു ടെന്നീസ് കോർട്ട്, അത്യാധുനിക ജിംനേഷ്യം, വിശാലമായ ഗാരേജ്, രണ്ട് നീന്തൽക്കുളങ്ങൾ എന്നിവയുണ്ടാകും. കൂടാതെ റോണാൾഡോയുടെ പങ്കാളി ജോർജിന റോഡ്രിഗസിന്റെ മേൽനോട്ടത്തിലാണ് വീടിന്‍റെ ഇന്റീരിയർ ഡിസൈൻ ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നത്.

റോഡ്രിഗസിന്‍റെ ഉറ്റസുഹൃത്തും പ്രശസ്ത ശില്പിയുമായ പോള ബ്രിട്ടോയെയാണ് വീട് മോടിപിടിപ്പിക്കുന്നത്. റൊണാൾഡോയുടെ സ്വപ്ന ഭവനത്തിനായി മികച്ച ഇറ്റാലിയൻ മാർബിളും, സോളിഡ് ഗോൾഡ് ടാപ്പുകളും, എക്സ്ക്ലൂസീവ് ലൂയിസ് വിറ്റൺ ചുവർച്ചിത്രങ്ങളുമാണ് ബ്രിട്ടോ തെരഞ്ഞെടുക്കുന്നത്. സ്വപ്നഭവനത്തിന് 2.1 കോടി യൂറോ ചെലവ് വരുമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Cristiano Ronaldo and Georgina Rodriguez buy the most expensive house in Portugal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.