അരികത്തായ് നീയും...

റിലാക്സ് മൂഡിലത്തെുമ്പോഴും റിലാക്സ് ആകണമെന്ന് തോന്നുമ്പോഴും ആദ്യം പാഞ്ഞത്തെുന്നത് സ്വന്തം കിടപ്പുമുറിയിലേക്കാണ്. ചിട്ടയോടെയും വൃത്തിയായും മനോഹരമായും ഒരുക്കിവെക്കുന്ന ബെഡ്റൂം മനസിന് കുളിര് നല്‍കും. കട്ടില്‍, കിടക്ക, കര്‍ട്ടന്‍, വാഡ്രോബ്, ലൈറ്റുകള്‍ എന്നിവ മാത്രമല്ല, ചെറിയ ചെറിയ ഒരോ അലങ്കരവും കിടപ്പുമുറിക്ക് പ്രത്യേക ഭംഗിയും ഭാവവും നല്‍കും.

ബെഡിന്‍റെ അരികില്‍ വെക്കുന്ന ടേബിള്‍ ഒരുക്കിവെക്കുന്നതും മുറിക്ക്  ചാരുത നല്‍കും. ബെഡ്സൈഡ് ടേബിള്‍ എപ്പോഴും വൃത്തിയായി ഇരിക്കുന്നതാണ് ആകര്‍ഷണീയമാവുക. എന്നാല്‍ സംഭവിക്കുന്നത് നേരെ മറിച്ചാണ്, വാച്ച്, ബോഡി ലോഷന്‍, ക്രീമുകള്‍, വായിച്ചു പകുതിയാക്കിയ ബുക്ക്, വാട്ടര്‍ ബോട്ടില്‍, ആഭരണങ്ങള്‍ ...അങ്ങനെ പലതും  സൈഡ് ടേബിളില്‍ വലിച്ചു വാരിയിട്ടിട്ടുണ്ടാകും.

കിടക്കുമ്പോള്‍ അവശ്യസാധനങ്ങള്‍ കൈഎത്തും ദൂരത്ത് തന്നെ വെക്കുന്നതിനു വേണ്ടിയാണ് ബെഡ്സൈഡ് ടേബിളുകള്‍ സജീകരിക്കുന്നത്.  എന്നാല്‍ നിങ്ങള്‍ക്ക് പെട്ടെന്നു എടുക്കേണ്ടതെന്ന് പറഞ്ഞ് മാലയും വളയും തൊപ്പിയും ബാഗുമൊന്നും സൈഡ് ടേബിളിന്‍റെ ഇത്തിരി സ്പേസില്‍ തിരക്കിവെക്കരുത്.

  • ബെഡ് ലാമ്പ് ,മൊബൈല്‍, അലാറാം അല്ളെങ്കില്‍ ക്ളോക്ക്, കണ്ണട, വാട്ടര്‍ ബോട്ടില്‍ അല്ളെങ്കില്‍ ജഗ്, വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം എന്നിവയാണ് പ്രധാനമായും ബെഡ്സൈഡ് ടേബിളില്‍ ഒരുക്കിവെക്കേണ്ടത്.
  • കിടപ്പുമുറിയില്‍ വെളിച്ചത്തിന് പ്രധാന റോളു തന്നെയാണ് ഉള്ളത്. ടേബിള്‍ ലാംബ് മുറിയുടെ തീമും നിറവുമനുസരിച് വെക്കുന്നതാണ് അഴകു നല്‍കുക. കിടക്കയില്‍ കിടന്നുകൊണ്ട് വായിക്കാനാഗ്രഹിക്കുന്നവരാണെങ്കില്‍ നല്ല വെളിച്ചമുള്ള ബെഡ്സൈഡ് ലാംപ് ആണ് നല്ലത്.
  • സമയം നോക്കി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണല്ളോ നമ്മള്‍ മലയാളികള്‍. അതിനാല്‍ ടേബിളില്‍ അലാറമോ അല്ളെങ്കില്‍ ഡിജിറ്റല്‍ ക്ളോക്കുപോലെ മങ്ങിയ വെളിച്ചത്തിലും സമയം കാണവുന്ന തരത്തിലുള്ള ക്ളോക്കോ വെക്കുന്നത് ഉചിതമാണ്.
  • മൊബൈല്‍ അടുത്തില്ളെങ്കില്‍ ശരീരത്തിന് അംഗഭംഗം വന്നതുപോലെയായിരിക്കുന്നു ശരാശരി മനുഷ്യന്‍. പലരും തലയണക്ക് അരികില്‍ തന്നെ ഫോണ്‍ വെക്കും. എന്നാല്‍ ഇത് മോശം പ്രവണതയാണ്. മൊബെല്‍ കയ്യത്തെും ദൂരത്തുള്ള സൈഡ് ടേബിളില്‍ വെക്കാം.

 

  • ഉറക്കത്തിനിടെ ഉണരുമ്പോള്‍ അല്‍പം വെള്ളം കുടിക്കണമെന്നുണ്ടാകും, എന്നാല്‍ എടുക്കാന്‍ മടിതോന്നി വേണ്ടെന്നു വെക്കേണ്ടി വരും. സൈഡ് ടേബിളില്‍ വാട്ടര്‍ ബോട്ടില്‍ നിറച്ചുവെച്ചാല്‍ അത് സൗകര്യമാകും.
  • മുഖത്തുവെച്ച കണ്ണട തെരഞ്ഞുനടക്കുന്നവരാണ് ചിലര്‍. കണ്ണടയില്ലാതെ കാഴ്ചകള്‍ക്ക് പൂര്‍ണതയില്ളെന്നുള്ളവര്‍ക്ക് ഉറങ്ങുമ്പോള്‍ അത് കിടക്കിലോ ഫ്ളോറിലോ വെക്കുന്നത് ചിലപ്പോള്‍ കേടാകുന്നതിന് കാരണമാകും. കണ്ണട ഭദ്രമായി സൈഡ് ടേബിളില്‍ വെച്ചാല്‍ ഉണരുമ്പോള്‍ എടുക്കാന്‍ എളുപ്പമാകും.
  • വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ബെഡിലോ താഴെയോ ഇടുന്നത് പലര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ ബുക്ക് ഷെല്‍ഫ് വരെ പോകാനും ക്ഷമയുണ്ടാകില്ല. പുസ്തകവും സൈഡ് ടേബിളിനു മുകളില്‍ ഒതുക്കിവെക്കുന്നത് നന്നാവും. എന്നാല്‍ രണ്ടില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ടേബിളില്‍ അടുക്കിവെക്കുന്നത് നന്നാവില്ല.

 

  • നിങ്ങള്‍ കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്ന ചിത്രം ഫ്രെയിം ചെയ്തുണ്ടെങ്കില്‍ അത് സൈഡ് ടേബിളിലെ സ്പേസിലേക്ക് ഒതുക്കുന്നത് ഭംഗിയും ആഹ്ളാദവും നല്‍കും. അവശ്യസാധനങ്ങളള്‍ ഒതുക്കുമ്പോഴും ക്രിയാത്മകമായി ചെയ്യുന്നതാണ് നല്ലത്. ലാമ്പ്, വാട്ടര്‍ മഗ് എന്നിവ മുറിയുടെ തീമിനനസരിച്ച് വെക്കാം. സ്പേസുണ്ടെങ്കില്‍ ഫ്ളവര്‍ വേസോ നറുമണം പരത്തുന്ന അത്തര്‍ ബോട്ടിലോ ഉള്‍പ്പെടുത്താം.
  •  രാത്രി എഴുന്നേറ്റ് കണ്ണട തപ്പുമ്പോള്‍ ഫ്ളവര്‍ ഫേസ് തട്ടിമറയുന്ന അവസ്ഥ വരരുത്. എല്ലാം പ്രത്യേക അലൈന്‍മെന്‍റില്‍ വേണം സജീകരിക്കാന്‍. മൊബെല്‍, കണ്ണട എന്നിവ മുന്‍ നിരയില്‍ വരണം. വെള്ളം, അലാറാം എന്നിവ തൊട്ടു പിറകിലും.
  • ബെഡ് സൈഡ് ടേബിള്‍ കട്ടിലിന്‍റെയും മുറിയുടേയും വലുപ്പമനുസരിച്ചുള്ളതാകണം. ക്ളാസിക്കല്‍ തീമില്‍ അലങ്കരിച്ചുള്ള മുറിയാണെങ്കില്‍ ടേബിളും ആ ശൈലിയുള്ളത് തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കില്‍ അതാണല്ളോ നല്ലത്.


തയാറാക്കിയത്: വി.ആര്‍ ദീപ്തി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.